ന്യൂഡൽഹി: ജമ്മുകശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ തഹാബ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പ് വന്നതിനെ തുടർന്ന് ശനിയാഴ്ച രാത്രിയോടെ പ്രത്യേക സംഘവും രാഷ്ട്രീയ റൈഫിൾസും സംയുക്തമായി തിരച്ചിൽ നടത്തവെയാണ്
ഭീകരർ വെടിയുതിർത്തത്. സെെന്യം ശക്തമായി തിരിച്ചടിക്കുന്നതിനിടെയാണ് രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
Share this Article
Related Topics