ജമ്മു കശ്മീരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു


1 min read
Read later
Print
Share

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ഷൗക്കത്ത് അഹമ്മദ് ദാര്‍ ആണ് മരിച്ചവരില്‍ ഒരാള്‍.

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഗോപാലപുരയില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഭീകരരുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തി രക്ഷാസേന, 55 രാഷ്ട്രീയ റൈഫിള്‍സ്, പ്രത്യക ദൗത്യസേന എന്നിവയുടെ സംയുക്ത നടപടിയിലാണ് ഭീകരരെ വധിച്ചത്.

ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ പെട്ടവരാണ് മരിച്ച ഭീകരര്‍. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ഷൗക്കത്ത് അഹമ്മദ് ദാര്‍ ആണ് മരിച്ചവരില്‍ ഒരാള്‍. മറ്റെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Content Highlights: Two terrorists killed, encounter, security forces, Jammu and Kashmir

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

എന്തുകൊണ്ട് മുസ്ലീങ്ങളെ ഒഴിവാക്കി? വ്യക്തത വേണമെന്ന് ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍

Dec 24, 2019


mathrubhumi

1 min

സുപ്രീം കോടതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍; സുര്‍ജേവാലയെ രജിസ്ട്രിയിലേക്ക് കടത്തിവിട്ടില്ല

Nov 23, 2019


mathrubhumi

1 min

ജെറ്റ് എയര്‍വേയ്‌സ് ഉടമ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

Sep 6, 2019