പാറ്റ്‌നാ: എരുമകളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ ജനകൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗൊഡ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ 13 എരുമകളെ ഗ്രാമത്തില്‍ നിന്ന് മോഷ്ടിച്ചെന്നാരോപിച്ചാണ് ജനക്കൂട്ടം യുവാക്കളെ മര്‍ദ്ദിച്ചത്.
സിറാബുദ്ധീന്‍ അന്‍സാരി, മുര്‍താസ അന്‍സാരി എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. ഗൊഡ ജില്ലയിലെ ദുല്ലു ഗ്രാമവാസികളാണ് കൊല്ലപ്പെട്ടവര്‍. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്നും കാണാതായ എരുമകളെ കണ്ടെത്തിയെന്നാണ് ജനക്കൂട്ടത്തിന്റെ വാദം.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥാ പരിഹരിച്ചതായും ഗോഡ പോലീസ് സൂപ്രണ്ട് രാജീവ് കുമാര്‍ സിങ് അറിയിച്ചു.
Share this Article
Related Topics