ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി)യും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇറക്കിയ രണ്ട് രേഖകളില്‍ തമ്മില്‍ വൈരുധ്യം. ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എന്‍പിആര്‍ എന്‍ആര്‍സിയുടെ ആദ്യ പടിയാണെന്ന് പറയുന്നുണ്ടെങ്കിലും രണ്ടാമത്തേതില്‍ അത്തരമൊരു നിര്‍ദേശമില്ല.
ഒക്ടോബറിലാണ് ആദ്യ രേഖ പുറത്ത് വന്നത്. ഇതിലാണ് എന്‍പിആര്‍ എന്‍ആര്‍സിയുടെ ആദ്യ പടിയാണെന്ന് പറയുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രക്ഷോഭം വന്നതോടെയാണ് രണ്ടാമത്തെ സര്‍ക്കുലറില്‍ കേന്ദ്രം ഈ നിര്‍ദേശത്തില്‍ നിന്ന് പിന്‍വലിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍പിആര്‍. വിവരങ്ങളെ അടിസ്ഥാനമാക്കി എന്‍ആര്‍സിക്ക് രൂപം നല്‍കാന്‍ യാതൊരു നിര്‍ദേശവുമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നിലപാട്.
ഒക്ടോബറില്‍ പുറത്തിറങ്ങിയ ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 15-ാം അധ്യായത്തിന്റെ 273-ാം പേജില്‍ പറയുന്നത് ഇങ്ങനെയാണ്. 'എല്ലാ തരത്തിലുള്ള ആളുകളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള എന്‍പിആറിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് ദേശീയ പൗരത്വ രജിസ്‌ട്രേഷനുള്ള ആദ്യ പടിയാണ്.'ഹൗസിങ് ആന്‍ഡ് പോപുലേഷന്‍ സിസ്റ്റം, സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം, സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായിരുന്ന വരുന്നുവെന്നും റിപ്പോര്‍ട്ടിന്റെ 262-ാം പേജില്‍ പറയുന്നു.
എന്നാല്‍ ഏറ്റവും അവസാനമായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രേഖയില്‍ പറയുന്നത് എന്‍പിആര്‍ ഓരോ കുടുംബത്തിന്റേയും വ്യക്തികളുടേയും വിശ്വസനീയമായ രജിസ്ട്രിയെന്നാണ്. ഗ്രാമം, പട്ടണം, ഉപജില്ല, സംസ്ഥാനം എന്നിവപോലുള്ള സ്ഥലവിവരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന താമസക്കാരുടെ രജിസ്റ്ററാണ് ഇത്, സുരക്ഷ ശക്തിപ്പെടുത്തുന്നതിന്'. എന്‍പിആര്‍ ഡാറ്റയെ അടിസ്ഥാനമാക്കി രാജ്യത്ത് എന്‍ആര്‍സി സൃഷ്ടിക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശവും നിലവില്‍ ഇല്ലെന്നും പറയുന്നു.
Content Highlights: Two Home Ministry documents show different narratives on NPR, NRC link