പൂണെ: ഓഗസ്റ്റ് 28ന് അറസ്റ്റ് ചെയ്ത അഞ്ച് ആക്ടിവിസ്റ്റുകളില്‍ രണ്ട് പേര്‍ വിദ്യാര്‍ഥികളെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നുവെന്ന് പൂണെ പോലീസ്. ജെഎന്‍യു, ടിസ് എന്നീ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ നിന്നാണ് ഇവര്‍ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്തിരുന്നതെന്ന് പോലീസ് കോടതിയെ അറിയിച്ചു.
അറസ്റ്റ് ചെയ്യപ്പെട്ട അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ വിദ്യാര്‍ഥികളെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടുന്നതിലൂടെ രാജ്യത്തിന്റെ പരമാധികാരത്തേയും ഐക്യത്തേയും തകര്‍ക്കുന്ന രീതിയിലുള്ള ഗൂഢാലോചനയില്‍ പങ്കാളികളായതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
ഗൂഡാലോചനയ്ക്ക് പുറമേ ഇവര്‍ രണ്ടുപേരും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കിയെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രോസിക്യൂഷന്റെ അഭ്യര്‍ഥന മാനിച്ച് കോടതി രണ്ട്‌പേരെയും നവംബര്‍ ആറ് വരെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്റ് ചെയ്യണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതേസമയം കോടതിയുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെന്നും ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെരേരയുടെ അഭിഭാഷകന്‍ സിദ്ധാര്‍ഥ് പാട്ടീല്‍ അറിയിച്ചു.
Share this Article
Related Topics