ന്യൂഡല്‍ഹി: നെഹ്‌റു-ഗാന്ധി കുടുംബങ്ങളുടെ പേരിലുള്ള രാജ്യത്തെ പൊതുസ്ഥാപനങ്ങളുടെ പേരുകള്‍ മാറ്റണമെന്ന് ബോളിവുഡ് താരം റിഷി കപൂര്‍. തന്റെ ട്വിറ്ററിലൂടെയാണ് റിഷി കപൂര്‍ അഭിപ്രായം വ്യക്തമാക്കിയത്.
പലയിടങ്ങളിലും നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ ബ്രാന്‍ഡിങ്ങാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാജീവ് ഗാന്ധി ഫിലിം സിറ്റി, ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളം തുടങ്ങിയവയുടെ പേരുകള്‍ മാറ്റണമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേര് എന്തുകൊണ്ട് മഹാത്മാഗാന്ധിയുടെയോ ഭഗത് സിങിന്റെയോ അല്ലെങ്കില്‍ തന്റെ തന്നെയോ പേരിലേക്കോ മാറ്റിക്കൂടെയെന്നും രാജീവ് ഗാന്ധി ഫിലിം സിറ്റിയുടെ പേര്
ദിലീപ് കുമാര്‍, ദേവ് ആനന്ദ്, അശോക് കുമാര്‍, അമിതാഭ് ബച്ചന്‍ എന്നിവരുടെ ആരുടെയെങ്കിലും പേരിലേക്ക് മാറ്റിക്കൂടെയെന്നും അദ്ദേഹം ചോദിക്കുന്നു.
മുഹമ്മദ് റാഫി, മന്നാഡേ, കിഷോര്‍ കുമാര്‍ എന്നിവരുടെ പേരിലും രാജ്യത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ ആകാമല്ലോയെന്നും റിഷി കപൂര്‍ ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ പ്രധാന സ്ഥാപനങ്ങളും മറ്റും രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയവരുടെ പേരില്‍ അറിയപ്പെടണമെന്നും ഡല്‍ഹിയിലെ റോഡുകളുടെ പേരുകള്‍ മാറ്റാമെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദ്ദേശിച്ച പേരുകള്‍ മാറ്റിക്കുടെയെന്ന ചോദ്യവും റിഷി കപൂര്‍ ചോദിക്കുന്നു.
Share this Article
Related Topics