മുംബൈ: ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് ബോംബെ ഹൈക്കോടതി നീക്കിയതിന് പിന്നാലെ ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദേശായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞായറാഴ്ച ദര്‍ഗ സന്ദര്‍ശിച്ചു.
തങ്ങളെ ആരും തടയാതിരുന്നതില്‍ സന്തോഷമുണ്ടെന്ന് സന്ദര്‍ശനത്തിനുശേഷം തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു. മുസ് ലിം വനിതകള്‍ അടക്കമുള്ളവരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ബോംബെ ഹൈക്കോടതി ഉത്തരവ് ഹാജി അലി ട്രസ്റ്റ് അംഗീകരിക്കണം. സുപ്രീം കോടതിയെ സമീപിച്ചാലും വിജയം തങ്ങള്‍ക്കാവും. സ്ത്രീകളെ തുല്യരായി കാണാന്‍ എല്ലാവരും തയ്യാറാകണം.
ഒരു മതത്തിനും എതിരെയല്ല തങ്ങളുടെ പ്രക്ഷോഭമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദര്‍ഗയിലെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബോംബെ ഹൈക്കോടതി നീക്കിയത്. സ്ത്രീകള്‍ക്ക് മതിയായ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Share this Article
Related Topics