പുതുച്ചേരി: ഹൈക്കോടതിയില്‍ അയോഗ്യത കേസ് പരിഗണനയിലിരിക്കവേ പുതുച്ചേരിയില്‍ ബിജെപി നേതാക്കള്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. സാമിനാഥന്‍, ട്രഷറര്‍ കെ.ജി. ശങ്കര്‍, വിദ്യാഭ്യാസവിദഗ്ധന്‍ എസ്. ശെല്‍വ ഗണപതി എന്നിവരാണ് ചുമതലയേറ്റത്.
ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് രാജ്‌നിവാസില്‍ നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല.
ചൊവ്വാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്താന്‍ അനുവാദം ആവശ്യപ്പെട്ട് മൂവരും സ്പീക്കറെ സമീപിച്ചിരുന്നു. ലെഫ്. ഗവര്‍ണര്‍ക്ക് നിയമപരമായി മൂന്ന് എംഎല്‍എമാരെ നിര്‍ദേശിക്കാമെന്ന് വിശദീകരിച്ച് പിന്നാലെ ബേദി ട്വീറ്റും പ്രത്യക്ഷപ്പെട്ടു.
സംഭവത്തില്‍ ഭരണപക്ഷമായ കോണ്‍ഗ്രസും പ്രതിപക്ഷമായ ഡിഎംകെയും പ്രതിഷേധിച്ചു. ഔദ്യോഗിക സമ്പര്‍ക്കത്തിന് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്ന സര്‍ക്കാരിന്റെ സര്‍ക്കുലറിനെ റദ്ദാക്കിയതോടെയാണ്, ലെഫ്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മറനീക്കി പുറത്തുവന്നത്.
Share this Article
Related Topics