ഇന്ത്യയില്‍ നിന്ന് എത്തുന്ന പെട്രോളിന് നേപ്പാളില്‍ വില 67; ബിഹാറുകാര്‍ ഇറക്കുമതി തുടങ്ങി


1 min read
Read later
Print
Share

ഇന്ത്യ ഇന്ധനം വിതരണം ചെയ്യുന്ന നേപ്പാളില്‍ പെട്രോളിന് ലിറ്ററിന് 67.81 രൂപയും ഡീസലിന് 56.56 രൂപയുമാണ് വില

പട്‌ന: പെട്രോളിനും ഡീസലിനും റോക്കറ്റ് പോലെ വില കുതിക്കുന്നു. ആരും ഇടപെടുന്നില്ല. പക്ഷേ ബിഹാറിലെ സീതാമര്‍ഹിയിലെ ആളുകള്‍ക്ക് മാത്രം പെട്രോള്‍ ലിറ്ററിന് 67.81 രൂപയ്ക്കും ഡീസലിന് 56.56 രൂപയ്ക്കും കിട്ടും.

എങ്ങനെയെന്നല്ലേ. അവര്‍ ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് നിര്‍ത്തി. പകരം അതിര്‍ത്തിക്കപ്പുറത്ത് നേപ്പാളിലെ പമ്പില്‍ നിന്നാണ് അവര്‍ പെട്രോളും ഡീസലും വാങ്ങുന്നത്. ഇന്ത്യയില്‍ തുടര്‍ച്ചയായി 16-ാം ദിവസവും വില കൂടുമ്പോഴാണിത്.

ഇന്ത്യന്‍ രൂപ 100 ന് നേപ്പാളിലെ മൂല്യം 160.15 രൂപയാണ്.

സീതാമാര്‍ഹിയിലെ ആളുകള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങി ബീഹാറില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായും ആരോപണമുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് നേപ്പാളിലെ ഇന്ധന വില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ച്ചയുണ്ടായതായി നേപ്പാള്‍ ഓയില്‍ കോര്‍പറേഷന്‍ മേധാവി പറയുന്നു.

ഇന്ത്യയില്‍ നിന്നാണ് നേപ്പാളിലേക്ക് പെട്രോള്‍ നല്‍കുന്നത്. ദിവസേന 250 ടാങ്കര്‍ പെട്രോളാണ് ഇന്ത്യയില്‍നിന്നും നേപ്പാളിലേക്ക് നല്‍കുന്നത്. എന്നാല്‍, നേപ്പാളില്‍ ഒറ്റ നികുതി മാത്രമേയുള്ളൂ

ഇന്ധന ഇറക്കുമതിയിലൂടെ ലാഭമുണ്ടാക്കുന്ന റാക്കറ്റ് തന്നെ ഇവിടെ രൂപപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ താന്‍ നിസ്സഹായനാണെന്നും വെസ്റ്റ് ചംബാരന്‍ എംപിയും ബിജെപി നേതാവുമായ സഞ്ജയ് ജയ് സ്വാള്‍ പറയുന്നു

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രണ്ടായിരത്തിന്റെ നോട്ടുകളും ഭാവിയില്‍ പിന്‍വലിക്കും : ബാബ രാംദേവ്

Jan 10, 2017


mathrubhumi

1 min

രഘുറാം രാജന്റെ കാലത്തെ 2000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്‌

Feb 17, 2017


mathrubhumi

1 min

എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസില്‍ പി.ചിദംബരം ഇനി പ്രതി

Jul 19, 2018