കോണ്‍ഗ്രസ്, തൃണമൂല്‍ എംഎല്‍എമാര്‍ കോവിന്ദിന് വോട്ട് ചെയ്തുവെന്ന് വെളിപ്പെടുത്തൽ


1 min read
Read later
Print
Share

സിപിഎം പിന്തുണക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയാത്തതിനാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണച്ചത്‌

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്തായ ആറ് എംഎല്‍എമാരും തൃപുരയില്‍ നിന്നുള്ള കോണ്‍ഗ്രസ് വിമത എംഎല്‍എയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന്.

ഞങ്ങളുടെ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ഥിക്കാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അതിനാൽ തന്നെ സിപിഎം പിന്തുണക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും ടിഎംസി എംഎല്‍എ സുദീപ് ബര്‍മന്‍ പറഞ്ഞു. രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പറഞ്ഞതിനാണ് സുദീപിനെയും മറ്റ് അഞ്ച് എംഎല്‍എമാരേയും ടിഎംസിയില്‍ നിന്നു പുറത്താക്കിയത്.

തൃപുരയില്‍ നിന്നുള്ള കോണ്‍ഗ്രസ് വിമത എംഎല്‍എയായ രത്തന്‍ ലാല്‍ നാഥും തന്റെ വോട്ട് കോവിന്ദിനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ആക്രമണരീതിയും ദൂരവും വര്‍ധിച്ചു; ബ്രഹ്മോസ് ഇനി ഇന്ത്യയുടെ വജ്രായുധം

Jul 9, 2019


mathrubhumi

1 min

സുഖോയ് വിമാനത്തില്‍ നിന്ന് ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

May 22, 2019


CHAINA

1 min

ഇന്ത്യന്‍ വിദ്യാര്‍ഥിയെ ചൈനയിലെ സർവകലാശാല ക്യാമ്പസിൽ മരിച്ചനിലയില്‍ കണ്ടെത്തി

Aug 2, 2021