കൊല്‍ക്കത്ത: യെച്ചൂരിയുടെ രേഖ വേണോ അതോ കാരാട്ടിന്റെ രേഖ അംഗീകരിക്കണോ എന്ന വിഷയത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം യെച്ചൂരി ലൈന്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക് പക്ഷേ കേന്ദ്രകമ്മിറ്റിയില്‍ നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
വോട്ടെടുപ്പിന് മുമ്പ് തന്നെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങി. ബജറ്റ് തയ്യാറാക്കുന്നതിനായുള്ള ചര്‍ച്ചയ്ക്കായിട്ടാണ് വോട്ടെടുപ്പിന് നില്‍ക്കാതെ മടങ്ങിയതെന്നാണ് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
നേരത്തെ കോണ്‍ഗ്രസ് ബന്ധത്തില്‍ യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചാണ് കഴിഞ്ഞ കേന്ദ്രകമ്മിറ്റിയില്‍ തോമസ് ഐസക് സംസാരിച്ചത്.
Share this Article
Related Topics