ബീക്കണ്‍ ലൈറ്റുകള്‍ മാറ്റാന്‍ ഉത്തരവിട്ട് സംസ്ഥാനങ്ങള്‍


1 min read
Read later
Print
Share

കേരളത്തില്‍ തോമസ് ഐസക്കും, മാത്യു ടി. തോമസും തങ്ങളുടെ വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റി

ന്യൂഡല്‍ഹി: വിഐപികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് പിന്നാലെ അനുകൂല പ്രതികരണവുമായി സംസ്ഥാനങ്ങള്‍.

ഒഡീഷ, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. ഗോവ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരും വാഹനങ്ങളില്‍ നിന്നും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി.

കേരളത്തില്‍ തോമസ് ഐസക്കും, മാത്യു ടി. തോമസും തങ്ങളുടെ വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റി.

മെയ് ഒന്നു മുതല്‍ ബീക്കണ്‍ ലൈറ്റുകള്‍ തടയാനാണ് മന്ത്രിസഭ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനുമുമ്പേ തന്നെ അനുകൂല പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പല സംസ്ഥാനങ്ങളും.

രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ അതിപ്രധാന വ്യക്തികളുടെ വാഹനങ്ങളിലും ബീക്കണ്‍ ലൈറ്റുകള്‍ ഉണ്ടാകില്ല. എന്നാല്‍ ആംബുലന്‍സുകള്‍, പോലീസ് വാഹനങ്ങള്‍, ഫയര്‍ സര്‍വീസ് തുടങ്ങിയ അടിയന്തര സര്‍വീസുകളില്‍ ബീക്കണ്‍ ലൈറ്റുകള്‍ തുടര്‍ന്നും ഉപയോഗിക്കും.

ബീക്കണ്‍ വെളിച്ചം ഉപയോഗിക്കാന്‍ അധികാരമുള്ള വിഐപികളുടെ പട്ടിക തയ്യാറാക്കുന്നത് നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ഈ അധികാരം റദ്ദാക്കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്.

നിയമം ലംഘിച്ച് മേയ് ഒന്നിനുശേഷം ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും. പുതിയ തീരുമാനം നടപ്പാക്കാനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് വിഐപി സംസ്‌കാരത്തിന് അറുതിവരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്നായിരുന്നു മന്ത്രിസഭാ തീരുമാനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

റിസര്‍വ് ബാങ്കിലേക്ക് കള്ളനോട്ട് അയച്ചു; എസ്ബിഐ മാനേജര്‍ക്കെതിരെ കേസ്

Mar 11, 2018


mathrubhumi

1 min

എല്ലാവരെയും അറിയിച്ച് രാഹുല്‍ യൂറോപ്പിലേക്ക്‌

Dec 29, 2015


mathrubhumi

1 min

മദ്യനയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം

Dec 29, 2015