ന്യൂഡല്‍ഹി: ആധാറിന് ഭരണഘടനാ സാധുത നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി ഭരണഘടനാ ബഞ്ചിലുണ്ടായിരുന്ന ഡി.വൈ ചന്ദ്രചൂഡ്. ഭൂരിപക്ഷ വിധിയോട് യോജിച്ചുകൊണ്ട് തന്നെ താന്‍ വിയോജിപ്പ് അറിയിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിധി പറഞ്ഞത്. ആധാര്‍ പദ്ധതി മൊത്തത്തില്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
ചന്ദ്രചൂഡിന്റെ വിധിയിലെ പ്രധാന ഭാഗങ്ങള്‍
- ആധാര്‍ സ്വാതന്ത്ര്യത്തിന്റെ ഭാവി നിശ്ചയിക്കും
- ആധാര്‍ മണി ബില്‍ പോലെ പാസാക്കാനാകില്ല, വിയോജിക്കുന്നു
- മണി ബില്‍ ആയി ആധാര്‍ നിയമം കൊണ്ടുവന്നത് ഭരണഘടനയുടെ മറവില്‍ നടന്ന തട്ടിപ്പാണ്
- ബയോമെട്രിക് വിവരങ്ങള്‍ ഒരിക്കല്‍ കൈമോശം വന്നാല്‍ അത് എന്നന്നേക്കുമുള്ള പ്രശ്നമായിരിക്കും
- ബയോമെട്രിക് വിവരങ്ങളില്‍ പാകപ്പിഴയുണ്ടെങ്കില്‍ അത് എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തതയില്ല
- വിവരങ്ങളുടെ ഉടമസ്ഥത വ്യക്തിക്ക് തന്നെയായിരിക്കണം
- വിവരങ്ങളുടെ സ്വകാര്യതേയും വിവര സുരക്ഷയേയും ആധാര്‍ ലംഘിക്കുന്നു
- ഭരണഘടനാപരമായ ഉറപ്പുകള്‍ സാങ്കേതികവിദ്യയുടെ മാറ്റത്തിന് അനുസരിച്ച് വിട്ടുവീഴ്ച ചെയ്യാനാകില്ല
- വിവരങ്ങള്‍ ചോരാന്‍ സാധ്യതകളേറെ, സോഴ്‌സ് കോഡ് വിദേശ കമ്പനിയുടേതാണ്, യുഐഡിഎഐ ലൈസന്‍സി മാത്രമാണ്.
- 120 കോടി പൗരന്മാരുടെ അവകാശങ്ങള്‍ യുഐഡിഎഐയുമായുള്ള കരാര്‍ മാത്രമായി പരീക്ഷിക്കപ്പെടാനാവില്ല
- ഭരണഘടനയുടെ 14 ാം വകുപ്പിന് അനുസൃതമല്ല ആധാര്‍
- ആധാര്‍ നമ്പറുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യത
- ടെലികോം കമ്പനികള്‍ ശേഖരിച്ച ആധാര്‍ നമ്പറുകള്‍ നീക്കം ചെയ്യണം
- നികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാക്കിയത് ഭരണഘടനാവിരുദ്ധം
- ആധാര്‍ ഇല്ലാതെ ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയാണ്
Share this Article
Related Topics