മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ക്കെതിരെ താനെ സെഷന്‍സ് കോടതി സമന്‍സ് പുറപ്പെടുവിച്ചു. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ വിവേക് ചമ്പനേക്കര്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് കോടതി സമന്‍സ് പുറപ്പെടുവിച്ചത്. ഏപ്രില്‍ 30-ന് മുമ്പ് ഇരുവരും കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയും യെച്ചൂരിയും നടത്തിയ ചില പ്രസ്താവനകള്‍ ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് വിവേക് ചമ്പനേക്കര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത്തരം സംഭവങ്ങളില്‍ ആര്‍.എസ്.എസിന് ബന്ധമുണ്ടെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധിയും യെച്ചൂരിയും അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് ഇയാളുടെ ആരോപണം.
ഇരുനേതാക്കളും ഇത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും അതിനാണ് കേസ് നല്‍കിയതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. നഷ്ടപരിഹാരമായി ഒരു രൂപ ആവശ്യപ്പെട്ട് അഭിഭാഷകനായ ആദിത്യ ആര്‍. മിശ്ര മുഖേനയാണ് വിവേക് ചമ്പനേക്കര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Content Highlights: thane sessions court issues summons against rahul gandhi and sitaram yechury
Share this Article
Related Topics