ന്യൂഡല്‍ഹി: ഇന്ധനവിലയിലുണ്ടായ ഒമ്പതുപൈസയുടെ കുറവിനെ പരിഹസിച്ച് തെലങ്കാനയില്‍നിന്നൊരു വ്യത്യസ്ത പ്രതിഷേധം.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒമ്പതുപൈസ സംഭാവന ചെയ്തുകൊണ്ടാണ് ഇന്ധനവിലയിലുണ്ടായ നാമമാത്രമായ കുറവിനെതിരെ സിര്‍സില സ്വദേശിയായ വി ചന്ദ്രയ്യ രംഗത്തെത്തിയത്.
ജില്ലാ കളക്ടര്‍ പങ്കെടുത്ത ചടങ്ങില്‍വച്ച് ഒമ്പതു പൈസയുടെ ചെക്ക് ചന്ദ്രയ്യ കൈമാറുകയും ചെയ്തു.
"നിങ്ങള്‍ പെട്രോളിന് ഒമ്പതുപൈസ കുറച്ചു. പെട്രോള്‍ വില കുറഞ്ഞതില്‍നിന്ന് എനിക്ക് കിട്ടിയ ലാഭം ഞാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്. എന്റെ സംഭാവന നല്ലകാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു"- ചന്ദ്രയ്യയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
content high;ights: telengana man donates 9 paisa to primr minister relief fund
Share this Article