ഹൈദരാബാദ്: ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആസാദുദ്ദീന്‍ ഒവൈസിക്ക് തെലങ്കാനയില്‍ നിന്ന് ഓടിരക്ഷപ്പെടേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ്. തെലങ്കാനയിലെ വിക്രാബാദില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കവെയാണ് യു.പി മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്‌ലിമീന്‍ നേതാവാണ് ഒവൈസി.
'ബി.ജെ.പി. അധികാരത്തില്‍ വരികയാണെങ്കില്‍ നൈസാം ഹൈദരാബാദില്‍നിന്ന് ഓടിരക്ഷപ്പെട്ടതുപോലെ ഒവൈസിക്കും തെലങ്കാനയില്‍നിന്ന് പലായനം ചെയ്യേണ്ടിവരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു'- യോഗി ആദിത്യനാഥ് പറഞ്ഞു.
ബി.ജെ.പിയുടെ അവസാനവട്ട പ്രചാരണത്തിനായാണ് യോഗി ആദിത്യനാഥ് തെലങ്കാനയിലെത്തിയത്. നേരത്തെ, യോഗിക്കെതിരെ ഒവൈസിയും എ.ഐ.എം.ഐ.എയും രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇതിനുമറുപടിയായാണ് ഒവൈസിക്കെതിരായ രൂക്ഷ വിമര്‍ശം.
തെലങ്കാനയില്‍ ഇത്തവണ ബി.ജെ.പി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ മാത്രം ലഭിച്ച ബി.ജെ.പിയ്ക്ക് 2018ലെ തിരഞ്ഞെടുപ്പ് അഭിമാനപോരാട്ടം കൂടിയാണ്. അതിനിടെ. ടി.ആര്‍.എസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതകള്‍ ആരാഞ്ഞിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല. ഇതോടെയാണ് ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും കളത്തിലിറക്കി ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കിയത്.
Content Highlights: telangana election; yogi aditya nath against asadudin owaisi
Share this Article
Related Topics