നികുതി വിദ്യാഭ്യാസ ചെലവ് കുറയ്ക്കാന്‍, പ്രതിമ നിര്‍മിക്കാനല്ല; ജെഎന്‍യു സമരത്തിന് ഹാഷ്ടാഗ് പിന്തുണ


1 min read
Read later
Print
Share

ന്യൂഡല്‍ഹി: ഫീസ് വര്‍ധനവിനെതിരെ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ അര്‍പ്പിച്ച് സമൂഹമാധ്യമ ലോകം. ട്വിറ്ററില്‍ നികുതി നല്‍കുന്നവര്‍ ജെ.എന്‍.യുവിനൊപ്പം എന്ന അര്‍ഥം വരുന്ന ടാക്‌സ്‌പേയേഴ്‌സ് വിത്ത് ജെ.എന്‍.യു ( #TaxPayersWithJNU)എന്ന ഹാഷ് ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.

നികുതിപ്പണം വിദ്യാഭ്യാസം, കര്‍ഷക ക്ഷേമം, ആരോഗ്യ സംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് ഉപയോഗിക്കേണ്ടതെന്നും അല്ലാതെ പ്രതിമ നിര്‍മാണത്തിനോ ഭരണാധികാരികളുടെ വിദേശ യാത്രക്കോ അല്ലെന്നുമുള്ള ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ പ്രചരിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് പണം സമാഹരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. വിദ്യാഭ്യാസം നേടുന്നതിനുള്ള ചിലവ് എല്ലാവര്‍ക്കും ഒരേപോലെ താങ്ങാന്‍ സാധിക്കുന്നതാകണമെന്ന നിലപാടുകളും ചിലര്‍ പങ്കുവെക്കുന്നുണ്ട്.

Content Highlights: #TaxpayerswithJNU trending on Twitter

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഗാന്ധിജിയെ മഹാത്മാവ് എന്ന് വിശേഷിപ്പിച്ചത് ടാഗോര്‍ തന്നെ

Feb 20, 2016


mathrubhumi

2 min

നെഹ്രുവിനെയും സോണിയയെയുംവിമര്‍ശിച്ച് കോണ്‍ഗ്രസ് മാസിക;പത്രാധിപരെ പുറത്താക്കി

Dec 29, 2015


mathrubhumi

1 min

പോരാട്ടം കടുപ്പിച്ച് കീര്‍ത്തി ആസാദ്

Dec 24, 2015