മധുര: ബിസിനസ് ആവശ്യങ്ങള്‍ക്കായി ഭാര്യയുടെ മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെടുന്നത് സ്ത്രീധനമായി കണക്കാക്കാനാകില്ലന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരത്തില്‍ പണം അവശ്യപ്പെടുന്നതോ നിക്ഷേപം നടത്തുന്നതോ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നല്ലെന്നും കോടതി വിധിച്ചു.
സ്ത്രീധന പീഡനം ആരോപിച്ച് ഫയല്‍ ചെയ്യപ്പെട്ട കേസിനെതിരെ കോടതിയെ സമിപിച്ച തിരുച്ചിറപ്പള്ളി സ്വദേശിയുടെ വാദങ്ങള്‍ പരിഗണിച്ചാണ് ജസ്റ്റിസ് സി. ടി. സെല്‍വത്തിന്റെ ഉത്തരവ്.സ്ത്രീധനമായാണ് പണം ആവശ്യപ്പെട്ടത് എന്ന് തെളിയിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു ഇയാള്‍ കോടതിയില്‍ വാദിച്ചത്. ഇതംഗീകരിച്ച കോടതി ബിസിനസ് അവശ്യങ്ങള്‍ക്കാണ് ഇയാള്‍ പണം ആവശ്യപ്പെട്ടതെന്നും ഇത് സ്ത്രീധനമല്ലെന്നും വിധിക്കുകയായിരുന്നു.
എന്നാല്‍ പണത്തിനായി ഭാര്യയെ പീഡിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ, 506 (1) വകുപ്പുകള്‍ പ്രകാരം ഇയാളെ വിചാരണ ചെയ്യാമെന്നും കോടതിയുടെ വിധിന്യായത്തിലുണ്ട്. കേസില്‍ പ്രതിയുടെ പിതാവിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. കഴിഞ്ഞ ഡിസംബറിലാണ് തിരുച്ചിറപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇയാളുടെ മാതാവ്, സഹോദരിമാര്‍ എന്നിവരെ വിചാരണ ചെയ്തിരുന്നു.
Share this Article
Related Topics