ന്യൂഡല്‍ഹി: ഐഎസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കെത്തിച്ച 14 തമിഴ്‌നാട് സ്വദേശികളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന് ഇന്ത്യയില്‍ സെല്‍ സ്ഥാപിക്കുന്നതിന് ഫണ്ട് സ്വരൂപിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
ചെന്നൈ, തിരുനെല്‍വേലി, മധുരൈ, തേനി, രാമനാഥപുരം തുടങ്ങിയ ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് 14 പേരെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഇന്ത്യയിലെത്തിയ ഇവരെ അറസ്റ്റ് ചെയ്ത ശേഷം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ജൂലായ് 26 വരെ ഇവരെ കസ്റ്റഡിയില്‍ വെക്കാന്‍ പോലീസിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
അല്‍ഖ്വയ്ദയുമായും ഇവര്‍ക്ക് ബന്ധമുണ്ട്. യുഎഇ ആയിരുന്നു പ്രവര്‍ത്തന കേന്ദ്രം. ഇതില്‍ ഒരാള്‍ 32 വര്‍ഷമായി ദുബായിലുണ്ടെന്നും എന്‍ഐഎ പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെ നാഗപട്ടണത്ത് നിന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ ഐഎസിന് റിക്രൂട്ട്‌മെന്റ് നടത്തുകയായിരുന്നു ഇവരുടെ ജോലിയെന്നും എന്‍ഐഎ അധികൃതര്‍ പറഞ്ഞു.
Content Highlights: Tamil Nadu-NIA raids Homes Of 14 Tamil Nadu Men Who Allegedly Raise fund for isis
Share this Article