അഹമ്മദാബാദ്: ഒന്‍പത് പാക് പൗരന്‍മാരുമായി ഗുജറാത്ത് തീരത്ത് കണ്ട ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു.
രാവിലെ 10.15-ഓടെയാണ് കപ്പല്‍ കോസ്റ്റ്ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തീരരക്ഷാസേനയുടെ ഐസിജി സമുദ്ര പവക്ക് എന്ന പട്രോളിംഗ് കപ്പല്‍ ബോട്ടിനെ വളഞ്ഞു.
ബോട്ടിലുണ്ടായിരുന്നത് മത്സ്യത്തൊഴിലാളികളാണെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ മനസിലാക്കുന്നതെന്ന് തീരരക്ഷാസേന വൃത്തങ്ങള്‍ അറിയിച്ചു.
തുടര്‍നടപടികള്‍ക്കായും വിശദമായി ചോദ്യം ചെയ്യുന്നതിനും വേണ്ടി ഇവരെ പോര്‍ബന്തര്‍ പോലീസിന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഗുജറാത്ത് തീരത്ത് കര്‍ശന നിരീക്ഷണമാണ് നാവികസേനയും തീരരക്ഷാസേനയും നടത്തുന്നത്.
Share this Article
Related Topics