ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് സ്റ്റേചെയ്ത നടപടി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജെല്ലിക്കെട്ട് അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്ത നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാമകൃഷ്ണ എന്നയാളാണ് ഹര്‍ജി നല്‍കിയത്.
ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ ഭാഗമാണെന്നും പൊങ്കലിനോടനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്താന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്നുമുള്ള ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇന്നലെയാണ് ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേചെയ്തത്.
തമിഴ്നാട്ടിലെ പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ നിരോധനം എടുത്തു കളഞ്ഞ് ഈ മാസം ഏഴിനാണ് പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയത്. ഇതിനെതിരെ ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡും മൃഗസ്നേഹികളുടെ സംഘടനകളും നല്കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ നടപടി.