ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ ആര്‍ സി) പുതുക്കല്‍ നടപടിക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ അടിയന്തരമായി മധ്യപ്രദേശിലേക്ക് സ്ഥലംമാറ്റാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം.
എന്‍ ആര്‍ സിയുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം വഹിച്ചിരുന്ന പ്രതീക് ഹജേലയെയാണ് അടിയന്തരമായി സ്ഥലം മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഹജേലയെ ഡെപ്യൂട്ടേഷനില്‍ അയക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.
സ്ഥലംമാറ്റല്‍ ഉത്തരവിനു പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ ചോദ്യത്തിന്- ഉവ്വ്. കാരണമുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. എന്നാല്‍ സ്ഥലംമാറ്റ ഉത്തരവില്‍ കാരണം വ്യക്തമാക്കിയിട്ടില്ല. നാല്‍പ്പത്തെട്ടുകാരനായ ഹജേല, 1995 ബാച്ച് അസം മേഘാലയ കേഡര്‍ ഉദ്യോഗസ്ഥനാണ്.
content highlights: supreme court orders transfer of nrc coordinator Prateek Hajela
Share this Article
Related Topics