തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി; ആചാരപ്രകാരം വെടിക്കെട്ട് നടത്താം


1 min read
Read later
Print
Share

കേന്ദ്ര ഏജന്‍സിയുടെ അനുമതി ലഭിക്കുന്ന പടക്കങ്ങള്‍ മാത്രമേ വെടിക്കെട്ടിന് ഉപയോഗിക്കാവൂവെന്നും കോടതി നിര്‍ദേശിച്ചു.

ന്യൂഡല്‍ഹി: തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി. ആചാരപ്രകാരം തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താമെന്നാണ് സുപ്രീംകോടതിയുടെ വിധി. പടക്കത്തിനും വെടിക്കെട്ടിന്റെ സമയത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും കോടതി ഇളവുവരുത്തി.

അതേസമയം, കേന്ദ്ര ഏജന്‍സിയുടെ അനുമതി ലഭിക്കുന്ന പടക്കങ്ങള്‍ മാത്രമേ വെടിക്കെട്ടിന് ഉപയോഗിക്കാവൂവെന്നും കോടതി നിര്‍ദേശിച്ചു. കോടതി ഒരു ക്ഷേത്ര ആചാരങ്ങളും വിലക്കിയിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇളവ് നല്‍കാമെന്നായിരുന്നു കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാരും തൃശ്ശൂര്‍ പൂരത്തിന് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. 2018-ലെ പടക്കനിയന്ത്രണ ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Content Highlights: supreme court allows thrissur pooram fireworks

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഇന്ത്യയിലെ നീളം കൂടിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

May 26, 2017


mathrubhumi

2 min

അധോലോക നായകന്‍ കുമാര്‍ പിള്ളയെ ഇന്ത്യയിലെത്തിച്ചു

Jun 28, 2016


mathrubhumi

1 min

അഫ്‌സല്‍ഗുരു അനുസ്മരണം; ജെ.എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അറസ്റ്റില്‍

Feb 12, 2016