ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ കനയ്യ കുമാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കോടതീയലക്ഷ്യ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി നേടാന്‍ കോടതി നിര്‍ദേശം നല്‍കി. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍. ഗിലാനി എന്നിവര്‍ക്കെതിരെ കോടതീയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം
കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കൂടാതെ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യണമെന്ന ഡല്‍ഹി പൊലീസിന്റെ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Share this Article
Related Topics