ന്യൂഡല്‍ഹി:ജഡ്ജിമാരുടെ ഒഴിവുകൾ നികത്താത്ത കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍. രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 500 ജഡ്ജിമാരുടെ ഒഴിവുകളാണ് നിലവിലുള്ളത്. പക്ഷ നിയമനം നടത്തുന്നില്ല. ഇതിന് പുറമെ കോടതികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ കോടതികള്‍ക്ക് ആവശ്യമായ സൗകര്യം നല്‍കുന്നില്ല. ജഡ്ജിമാരെ നിയമിക്കാത്തതിതന് പുറമെ അടിസ്ഥാന സൗകര്യ വികസനവും പ്രധാന പ്രശ്‌നമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആവശ്യത്തിന് സൗകര്യമില്ലാത്തതിനാല്‍ തന്റെ സഹപ്രവര്‍ത്തകരില്‍ പലരും ഉദ്യോഗം രാജിവെച്ച് ഒഴിയുകയാണ്. ഇക്കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും ടി.എസ് ഠാക്കൂര്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ ഈ വര്‍ഷം മാത്രം 120 നിയമനങ്ങള്‍ നടത്തിയതായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ജഡ്ജിമാരെ നിയമിക്കലും സ്ഥലം മാറ്റവുമെല്ലാം തീരുമാനിക്കുന്നത് പ്രത്യേക കൊളീജിയമോ അല്ലെങ്കില്‍ സുപ്രീംകോടതിയിലെ തന്നെ മുതിര്‍ന്ന ജഡ്ജിമാരുടെ പ്രത്യേക പാനലോ ആണ്. അതിന് കേന്ദ്രം അംഗീകരാരം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.