ആധാര്‍ നിര്‍ബന്ധമാക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി- സുബ്രഹ്മണ്യന്‍ സ്വാമി


1 min read
Read later
Print
Share

ആധാര്‍ കേസുകള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സ്വാമിയുടെ പ്രസ്താവന

ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി എംപി. ആധാര്‍ നിര്‍ബന്ധമാക്കുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യത്തിനും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

ആധാര്‍ സംബന്ധിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന സുപ്രീകോടതി തീരുമാനത്തിനു പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

ആധാര്‍ സംബന്ധിച്ച വാദങ്ങള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മൗലീകാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും നിരവധി പരാതികളാണ് കോടതിയില്‍ നിലനില്‍ക്കുന്നത്. ഇതിനിടെ സ്വകാര്യത മൗലീകാവകാശമാണെന്ന് അടുത്തിടെ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാജസ്ഥാനില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം

Jul 3, 2019


mathrubhumi

2 min

കറുത്ത ബലൂണ്‍ ഉയര്‍ത്തി ആകാശത്തിലും പ്രതിഷേധം; '#ഗോ ബാക്ക് മോദി' ഹാഷ് ടാഗ്‌ ട്രെന്‍ഡിങ്‌

Apr 12, 2018


mathrubhumi

1 min

അനുപം ഖേറിന് പാകിസ്താന്‍ വിസ നിഷേധിച്ചു

Feb 2, 2016