ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് വിരാടില്‍ കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്തിയെന്ന നരേന്ദ്ര മോദിയുടെ ആരോപണത്തിനു പിന്നാലെ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ ആരോപണവുമായി ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് സ്വാമിയുടെ പ്രതികരണം.
യൂറോപ്യന്‍ പരിചാരികമാരില്‍ ഒരാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വ്യോമസേനയുടെ വിമാനം അയക്കാന്‍ നെഹ്‌റു ആവശ്യപ്പെട്ട കാര്യമാണ് രാജീവിനെതിരായ മോദിയുടെ ആരോപണം തന്നെ ഓര്‍മിപ്പിക്കുന്നതെന്ന് സ്വാമി പറഞ്ഞു.
ഐ എന്‍ എസ് വിരാട് ദുരുപയോഗം ചെയ്‌തെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശം എന്നെ ഓര്‍മിപ്പിക്കുന്നത്, എന്റെ ഭാര്യാപിതാവ് ജെ ഡി കപാഡിയ ഐ സി എസ് 1950കളില്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന സമയത്ത് നെഹ്‌റുവിന്റെ യൂറോപ്യന്‍ പരിചാരികമാരില്‍ ഒരാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വ്യോമസനയുടെ വിമാനം വിട്ടുനല്‍കാന്‍ വിസമ്മതിച്ച സംഭവമാണ്. തീര്‍ച്ചയായും അദ്ദേഹം സ്ഥലംമാറ്റത്തിന് വിധേയനായി. അടുത്ത സെക്രട്ടറി നിര്‍ദേശം അംഗീകരിച്ചു. അങ്ങിനെ പതനം ആരംഭിച്ചു- സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.
Share this Article
Related Topics