പട്‌ന: ബിഹാറില്‍ മുലായം സിങ്ങിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച മൂന്നാം മുന്നണിയില്‍ വിള്ളല്‍. ആകെയുള്ള 243 സീറ്റുകള്‍ വിഭജിക്കുന്നതിനെച്ചൊല്ലിയുള്ള ഭിന്നതയാണ് വിള്ളലിനുകാരണം.
മുന്നണിയിലെ മുന്‍ധാരണപ്രകാരം 85 സീറ്റാണ് മുലായത്തിന്റെ കക്ഷിയായ സമാജ്‌വാദി പാര്‍ട്ടിക്ക് (എസ്.പി.) നീക്കിവെച്ചിരുന്നത്. എന്നാല്‍, എസ്.പി. 146 സീറ്റുകളില്‍ മത്സരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കിരണ്‍മൊയ് നന്ദ പറഞ്ഞു. മുന്നണിയിലെ മറ്റുകക്ഷികളായ എന്‍.സി.പി. (40), പപ്പുയാദവിന്റെ ജനാധികാര്‍ പാര്‍ട്ടി (64), സമാജ്‌വാദി ജനതാ പാര്‍ട്ടി (23), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (3), സമരസ് സമാജ് പാര്‍ട്ടി (28) എന്നിങ്ങനെയാണ് സീറ്റുകള്‍ വിഭജിച്ചിരുന്നത്. എന്നാല്‍, കൂടുതല്‍ സീറ്റുകളില്‍ എസ്.പി. മത്സരിക്കുന്നതോടെ ഏതാനും സീറ്റുകളില്‍ മുന്നണിസ്ഥാനാര്‍ഥികള്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യം ഉണ്ടായേക്കാമെന്ന് നന്ദ പറഞ്ഞു.
അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളിലെ നാമനിര്‍ദേശ സമര്‍പ്പണം പൂര്‍ത്തിയായിട്ടില്ല.
Share this Article
Related Topics