ന്യൂഡല്‍ഹി: ബെംഗളൂരു- ഡല്‍ഹി സ്‌പൈസ് ജറ്റ് വിമാനം യന്ത്രത്തകരാര്‍ മൂലം അടിയന്തരമായി നിലത്തിറക്കി. വെള്ളിയാഴ്ച രാവിലെ ന്യൂഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
വിമാനം അടിയന്തരമായി നിലത്തിറക്കിയ കാര്യം വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനുണ്ടായ തകരാര്‍ മൂലമാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Share this Article
Related Topics