ന്യൂഡല്‍ഹി: സ്‌പൈസ്ജെറ്റ് ബോയിങ്ങില്‍ നിന്ന് 205 വിമാനങ്ങള്‍ വാങ്ങുന്നു. 1,50,000 കോടിയുടെ ഇടപാട് വ്യോമയാന മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നാണ്.
നേരത്തെ 55 വിമാനങ്ങള്‍ വാങ്ങാന്‍ സ്‌പൈസ് ജെറ്റ് തീരുമാനിച്ചിരുന്നു. ഇതിന് പുറമേയാണ് 737-8 മാക്‌സ് ശ്രേണിയില്‍പ്പെടുന്ന 100 വിമാനങ്ങളും ബി737-8 മാക്‌സ് ശ്രേണിയിലുള്ള 50 വിമാനങ്ങളും സ്‌പൈസ് ജെറ്റ് വാങ്ങുന്നത്. ഇതോടെ മൊത്തം 205 വിമാനങ്ങളാണ് സ്‌പൈസ് ജെറ്റ് വാങ്ങുന്നത്.
സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ്ങാണ് 1,50,000 കോടി ചിലവില്‍ 205 വിമാനങ്ങള്‍ വാങ്ങുന്ന വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യന്‍ ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലേയും സ്‌പൈസ് ജെറ്റിന്റെയും ഏറ്റവും വലിയ ഇടപാടാണിത്. സിങ് പറഞ്ഞു.
നിലവില്‍ ബി 738 ശ്രേണിയില്‍പ്പെടുന്ന 32 വിമാനങ്ങളും ക്യൂ 400 ശ്രേണിയിലുള്ള 17 വിമാനങ്ങളുമാണ് സ്‌പൈസ്ജെറ്റിനുള്ളത്. വിമാനങ്ങള്‍ വാങ്ങുന്നതിനായി വ്യത്യസ്ത സാമ്പത്തിക ശ്രോതസുകളെ സമീപിക്കാനാണ് സ്‌പൈസ്ജെറ്റിന്റെ തീരുമാനമെന്നാണ് അജയ് സിങ്ങിന്റെ പരാമര്‍ശങ്ങള്‍ നല്‍കുന്ന സൂചന
Share this Article
Related Topics