ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റിലെ എയര്‍ ഹോസ്റ്റസുമാരെ അവരുടെ തന്നെ സുരക്ഷാ ജീവനക്കാര്‍ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയതായി പരാതി.
ബാഗില്‍ സൂക്ഷിച്ചിരുന്ന സാനിറ്ററി പാഡ് പോലും പുറത്തെടുത്ത് പരിശോധിച്ചതായും പരാതിയില്‍ പറയുന്നു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം.
പരിശോധനയുടെ പേരില്‍ വനിതാ ജീവനക്കാരി ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും മൂന്നു ദിവസം ഇത്തരത്തില്‍ വിവസ്ത്രയാക്കി പരിശോധിച്ചതായി ഒരു എയര്‍ഹോസ്റ്റസ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ സംഭവത്തില്‍ ഉന്നതതല അന്വേഷണമുണ്ടായാല്‍ മാത്രമേ ഇനി ജോലിയില്‍ പ്രവേശിക്കു എന്ന നിലപാടിലാണ് എയര്‍ ഹോസ്റ്റസുമാര്‍.
വിമാനത്തില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിനും മറ്റ് സേവനകള്‍ക്കും പണം വാങ്ങുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ക്ക് സംശയമുണ്ടെന്ന് ക്യാബിന്‍ ജീവനക്കാരി പറഞ്ഞു. ഞങ്ങള്‍ക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളെ കുറിച്ച് പരാതിപെട്ടിട്ടും അതിന് എന്തെങ്കിലും കുറവുണ്ടോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിമാനത്തില്‍ നിന്നും പല സാധനങ്ങളും കാണാതാകുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കമ്പനി അധികൃതര്‍ ഇത് നിഷേധിച്ചിട്ടുണ്ട്.
Content Highlights: SpiceJet, Air hostesses, Strip-search, Airlines, Security personnel