ന്യൂഡല്‍ഹി: അസമിലേതിനു സമാനമായി ഡല്‍ഹിയിലും എന്‍ ആര്‍ സി(നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് പൗരത്വ രജിസ്റ്റർ) വേണമെന്ന് ബി ജെ പി നേതാവും എം പിയുമായ മനോജ് തിവാരി.
ഡല്‍ഹിയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ അസമിലേതിനു സമാനമായ നടപടി വേണമെന്നും തലസ്ഥാനത്തെ സ്ഥിതി അപകടകരമാണെന്നും തിവാരി പറഞ്ഞു.
ഡല്‍ഹിയിലെ സാഹചര്യം അതീവഗുരുതരമായിക്കൊണ്ടിരിക്കുന്നതിനാല്‍ എന്‍ ആര്‍ സി വേണ്ടത് അത്യാവശ്യമാണ്. ഇവിടെ താമസം ഉറപ്പിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ അതീവ അപകടകാരികളാണ്. ഇവിടെയും എന്‍ ആര്‍ സി നടപ്പാക്കും- തിവാരി എ എന്‍ ഐയോടു പറഞ്ഞു.
content highlights: situation in delhi is dangerou, necessary to have nrc says bjp mp manoj tiwari
Share this Article
Related Topics