ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാന്‍ വെയ്‌സ് വൈല്‍ഡ് പരിപാടിയില്‍ പങ്കെടുത്ത വിഷയത്തില്‍ പരിഹാസവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലെ തമാശകള്‍ക്കും വിനോദങ്ങള്‍ക്കും കഴിയില്ലെന്നായിരുന്നു യെച്ചൂരിയുടെ വിമര്‍ശം.
പ്രധാനമന്ത്രി പങ്കെടുത്ത ഡിസ്‌കവറി ചാനലിലെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയുടെ സംപ്രേക്ഷണം തിങ്കളാഴ്ച രാത്രിയായിരുന്നു. ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ വെച്ചാണ് പരിപാടി ചിത്രീകരിച്ചത്.
''രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലെ തമാശകള്‍ക്കും വിനോദങ്ങള്‍ക്കും കഴിയില്ല. 2014 മുതലുള്ള സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധിയാണിത്. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ സഹായിക്കുന്ന വിഷം നിറഞ്ഞ ചില മൈതാന പ്രസംഗങ്ങളല്ലാതെ ശക്തമായ ഒരു സര്‍ക്കാര്‍ പദ്ധതിയെ കുറിച്ചും കേള്‍ക്കുന്നില്ല'' - യെച്ചൂരി ട്വീറ്റ് ചെയ്തു.
''ഇത് കേവലം ഓര്‍മകളിലെ കണക്കുകളല്ല. രാജ്യത്തിന്റെ എല്ലാ മേഖലകളിലും ബാധിച്ചിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം വ്യക്തമാകുന്ന രീതിയിലുള്ള ശക്തമായ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടവര്‍ ഇതില്‍ നിന്ന് ഒളിച്ചോടുകയാണ്''- മറ്റൊരു ട്വീറ്റില്‍ യെച്ചൂരി ആരോപിച്ചു.
content highlights: Sitaram Yechury's Barb After PM Narendra Modi's Man vs Wild TV Show
Share this Article
Related Topics