ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള ടി ഡി പി നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഫെഡറല്‍ മുന്നണി നീക്കങ്ങളെ തള്ളി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കു മുമ്പും ഇത്തരം നീക്കങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ഈ ശ്രമങ്ങള്‍ യാഥാര്‍ഥ്യമാകാറില്ല. തിരഞ്ഞെടുപ്പിനു ശേഷം രൂപവത്കരിക്കപ്പെടുന്ന സഖ്യങ്ങളാണ് സര്‍ക്കാരുകള്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. 2019ലും തിരഞ്ഞെടുപ്പിനു ശേഷമേ സഖ്യം രൂപപ്പെടുകയുള്ളുവെന്നും യെച്ചൂരി വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാലമുന്നണിക്ക് ബദലായി ഫെഡറല്‍ മുന്നണിയുമായി മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ് കെ ചന്ദ്രശഖര്‍ റാവു. ഫെഡറല്‍ മുന്നണി രൂപവത്കരണ ശ്രമങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുമായും നവീന്‍ പട്‌നായിക്കുമായും ചന്ദ്രശേഖര്‍ റാവു കൂടിക്കാഴ്ച നടത്തി.
അഖിലേഷ് സിങ് യാദവുമായും മായാവതിയുമായും റാവു അടുത്തുതന്നെ കൂടിക്കാഴ്ച നടത്തും. 2019 ലെ തിരഞ്ഞെടുപ്പില്‍ യു പി എ, എന്‍ ഡി എ മുന്നണികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന കണക്കുകൂട്ടലിലാണ് കെ സി ആറിന്റെ നീക്കം.
content highlights: Sitaram yechury on k chandrashekhar rao's federal front, 2019 loksabha election
Share this Article
Related Topics