ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ (ജെ.എന്‍.യു.) കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ ഐസ-എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും. ക്യാമ്പസില്‍ സംഘടിപ്പിച്ച സെമിനാറില്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് സംസാരിക്കുന്നതിനിടെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരുന്നത്. സെമിനാറില്‍ കേന്ദ്രമന്ത്രി സംസാരിക്കുന്നതിനിടെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ കശ്മീര്‍ അനുകൂല മുദ്രാവാക്യവുമായി രംഗത്തെത്തുകയായിരുന്നുവെന്ന് വാര്‍ത്താഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ഇടതുവിദ്യാര്‍ഥി സംഘടനയായ ഐസയുടെ പ്രവര്‍ത്തകരായിരുന്നു ഇവര്‍. ഇതോടെ എ.ബി.വി.പി. പ്രവര്‍ത്തകരും മറുപടിയായി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. തൊട്ടുപിന്നാലെയാണ് ഇരുവിഭാഗം വിദ്യാര്‍ഥികളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്.
Content Highlights: scuffle between aisa abvp students in jnu campus during a seminar at union minister jitendra singh's presence
Share this Article