ന്യൂഡല്‍ഹി: സ്ത്രീധന പീഡന കേസുകളില്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ അവസരമൊരുക്കിയ സുപ്രീം കോടതി വിധി പുനപരിശോധിക്കുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ചാണ് നേരത്തേ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാന്‍ ഉത്തരവിട്ടത്.
രാജേഷ് വര്‍മ്മ vs യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ ജൂലൈ 27 ന് ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യുയു ലളിത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് പുനഃപരിശോധിക്കാന്‍ ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസൂമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഡിവിഷന്‍ ബെഞ്ച് വിധി സ്ത്രീകളുടെ അവകാശ ലംഘനമാണെന്ന് വിലയിരുത്തിയാണ് പുനഃപരിശോധിക്കുന്നത്. ഐപിസി 498A പ്രകാരം സ്ത്രീകള്‍ക്ക് നല്‍കുന്ന പരിരക്ഷ ദുരുപയോഗം ചെയ്യാന്‍ അവസരമൊരുക്കുമെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീധനം ഉള്‍പ്പെടെ സ്ത്രീക്കള്‍ക്കെതിരായ എല്ലാ അതിക്രമങ്ങള്‍ക്കും പോലീസിന് വാറണ്ടില്ലാതെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നിയമം അനുവദിച്ചിരുന്നു. എന്നാല്‍, ഈ നിയമം വ്യാപകമായ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ജൂലൈ 27ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ഇത് നീക്കിയത്.
ജൂലൈ 27ലെ വിധിക്ക് സംമിശ്ര പ്രതികരണമാണ് സമൂഹത്തില്‍ നിന്ന് ഉയര്‍ന്നത്. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയുള്ള പോരാട്ടത്തെ ഈ നിയമം ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു വനിതാ സംഘടനകളുടെ വാദം.
എന്നാല്‍, നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിയുന്ന നിയമമാണിതെന്നായിരുന്നു പുരുഷ സംഘടനകളുടെ പ്രതികരണം.
Share this Article
Related Topics