ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച പരിഗണിച്ചേക്കുമെന്ന് സൂചന. ക്രിസ്മസ് അവധി വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ അവസാന പ്രവര്‍ത്തി ദിവസം പരിഗണിക്കാനുള്ളവയായി ലിസ്റ്റ് ചെയ്ത കേസുകളുടെ കൂട്ടത്തില്‍ മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹര്‍ജിയുമുണ്ട്. പട്ടിക ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല.
ചീഫ് ജസ്റ്റിസിന്റെ അനുമതിയോട് കൂടിയാണ് മുസ്ലിം ലീഗിന്റെ ഹര്‍ജി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലീഗിന്റെ ഹര്‍ജിക്കൊപ്പം പൗരത്വ ഭേദഗതി ബില്ലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒരു ഡസനോളം മറ്റു ഹര്‍ജികളും പരിഗണിക്കുമെന്നാണ് നിലവിലെ സൂചന. അവധിയാരംഭിക്കുന്നതിന് മുമ്പ് അടിയന്തരമായി ഈ ഹര്‍ജികള്‍ കോടതി പരിഗണിച്ചേക്കും.
Content Highlights: SC to hear writ petition of Muslim League on CAB on Wednesday
Share this Article