ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു


1 min read
Read later
Print
Share

ഗതിനിര്‍ണയത്തിനുള്ള 'നാവിക്' ശൃംഖലയില്‍ പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. 2013-ല്‍ വിക്ഷേപിച്ച ഉപഗ്രഹം തകരാറിലായതിനെ തുടര്‍ന്നാണ് പുതിയത് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശ്രമിച്ചത്.

ചെന്നൈ: ഐ.ആര്‍.എന്‍.എസ്.എസ്.-1 എച്ച്. ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു. ഉപഗ്രഹത്തിന് പി.എസ്.എല്‍.വി സി 39 റോക്കറ്റില്‍നിന്ന് വേര്‍പെടാനായില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ആയിരുന്നു വിക്ഷേപണം. ഗതിനിര്‍ണയത്തിനുള്ള 'നാവിക്' ശൃംഖലയില്‍ പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. 2013-ല്‍ വിക്ഷേപിച്ച ഉപഗ്രഹം തകരാറിലായതിനെ തുടര്‍ന്നാണ് പുതിയത് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശ്രമിച്ചത്.

ഗതിനിര്‍ണയ സംവിധാനത്തിന് തുടക്കമിട്ട് 2013-ല്‍ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ്. -1 എ എന്ന ഉപഗ്രഹത്തിലെ മൂന്ന് റുബിഡിയം അറ്റോമിക് ക്ലോക്കുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇത് സ്ഥാനനിര്‍ണയത്തെ ബാധിച്ചതോടെ നാവികിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ജനുവരിമുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നായിരുന്നു പുതിയ ഉപഗ്രഹ വിക്ഷേപണം.

പി.എസ്.എല്‍.വി. സി-39 റോക്കറ്റുപയോഗിച്ചാണ് 1425 കിലോഗ്രാം ഭാരമുളള ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹത്തെ 35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണ പഥത്തില്‍ എത്തിക്കാനായിരുന്നു ശ്രമം. കൗണ്ട് ഡൗണ്‍ ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങിയിരുന്നു.

— ANI (@ANI) August 31, 2017

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

പല്ലി വീണ ഭക്ഷണം കഴിച്ചു; വിവാഹ സല്‍ക്കാരത്തിനെത്തിയ 70 പേര്‍ ആശുപത്രിയില്‍

Jun 29, 2019


mathrubhumi

2 min

തല്‍സമയ സെക്‌സിലൂടെ ഇന്ത്യന്‍ ദമ്പതികള്‍ പ്രതിമാസം നേടുന്നത് 15 ലക്ഷം

Apr 18, 2017