സഞ്ജയ് ദത്ത് കേന്ദ്രസര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ ബ്രാന്‍ഡ് അംബാസിഡറായേക്കും


1 min read
Read later
Print
Share

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിലാകും സഞ്ജയ് ദത്തിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിക്കുക.

ന്യൂഡല്‍ഹി: ബോളിവുഡ് താരം സഞ്ജയ് ദത്ത് കേന്ദ്രസര്‍ക്കാറിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡറായേക്കും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിനാണ് ലഹരിവിരുദ്ധ നയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുന്നതിന്റെ ചുമതല. ലഹരി ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി 2018-2025 വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ ദേശീയ തലത്തില്‍ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ രൂപവത്കരിച്ചിട്ടുണ്ട്.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള ബോധവത്കരണം, കൗണ്‍സിലിങ്, ചികിത്സ, പുനരധിവാസം തുടങ്ങിയ നടപടികളിലൂടെയാണ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുക.

ഒരുവര്‍ഷത്തിനിടെ അടിയന്തര ശ്രദ്ധ നല്‍കേണ്ട 127 ജില്ലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിലാകും സഞ്ജയ് ദത്തിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിക്കുക.

content highlights: sanjay dutt likely to be the brand ambassador of central governments anti drug campaign

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാംഗോപാല്‍ വര്‍മ്മയ്ക്ക് സ്ത്രീകള്‍ ലൈംഗിക ഉത്പന്നം മാത്രം- ലീന മണിമേഖലൈ

Mar 11, 2017


mathrubhumi

1 min

എല്ലാ പാവപ്പെട്ടവർക്കും പാചകവാതകം സൗജന്യമായി നൽകാനൊരുങ്ങി കേന്ദ്രം

Dec 18, 2018


mathrubhumi

1 min

ഗുണം മെച്ചം ചിലവും കുറവ്; താരമായി ഗ്യാസ് ഉപയോഗിച്ചുള്ള തേപ്പുപെട്ടി

Aug 29, 2018