സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പ് പൂര്‍ണമായി: മുലായം അധ്യക്ഷനായി പുതിയ പാര്‍ട്ടി


1 min read
Read later
Print
Share

ലക്‌നൗ: മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ സമാജ് വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് ഔദ്യോഗികമായി. സമാജ് വാദി പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും മുലായത്തിന്റെ സഹോദരനുമായ ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.

സമാജ് വാദി സെക്കുലര്‍ മോര്‍ച്ച എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര് മുലായം സിങ് പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കുമെന്ന് ശിവപാല്‍ യാദവ് അറിയിച്ചു.

ജനുവരിയിലാണ് മുലായത്തെ ഒഴിവാക്കി അഖിലേഷ് സമാജ് വാദി പാര്‍ട്ടി ദേശീയാധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.

അഖിലേഷിനെ പിന്തുണയ്ക്കുന്ന നേതാക്കളെ മുലായവും മുലായത്തിനെ പിന്തുണയ്ക്കുന്ന മന്ത്രിമാരെ അഖിലേഷും പുറത്താക്കാന്‍ തുടങ്ങിയതോടെയാണ് സമാജ് വാദി പാര്‍ട്ടിയില്‍ അധികാര തര്‍ക്കം തുടങ്ങിയത്. മുലായവും അഖിലേഷും തമ്മില്‍ നടക്കുന്ന തര്‍ക്കം മറനീക്കി പുറത്തുവന്നതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. പലതവണ അനുരഞ്ജന ശ്രമങ്ങള്‍ നടന്നിട്ടും കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയായിരുന്നു പാര്‍ട്ടി. ഒടുവില്‍ തിരഞ്ഞെടുപ്പ് പരാജയം പിളര്‍പ്പ് പൂര്‍ണമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

വനിതാബില്‍ പാസ്സാക്കാന്‍ ധൈര്യമുണ്ടോ; മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Jul 16, 2018


mathrubhumi

1 min

ഇന്ത്യയും കാനഡയും ആറ് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു

Feb 23, 2018


mathrubhumi

1 min

ലഡാക്കില്‍ വരും 'സിന്ധു കേന്ദ്ര സര്‍വകലാശാല'; ലോക്‌സഭ ബില്‍ പാസാക്കി

Aug 6, 2021