ന്യൂഡല്‍ഹി: രാജ്യത്തെ പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നമായത് സമാജ് വാദി പാര്‍ട്ടിയെന്ന് റിപ്പോര്‍ട്ട്. അഖിലേഷ് യാദവ് നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ 2015-16 ലെ സമ്പാദ്യം 635 കോടി രൂപയാണ്. 22 പ്രാദേശിക പാര്‍ട്ടികളാണ് പട്ടികയിലുള്ളത്.
ഡല്‍ഹി ആസ്ഥാനമായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഗവേഷണറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2011-12 സാമ്പത്തികവര്‍ഷം സമാജ് വാദി പാര്‍ട്ടിയുടെ സമ്പാദ്യം 212.86 കോടി രൂപയായിരുന്നു. 2015-16 ആയപ്പോഴേക്കും ഇത് 198 ശതമാനം വര്‍ധിച്ച് 634.96 കോടിയായി.
എഐഎഡിഎംകെയ്ക്ക് 2011-12 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ സമ്പാദ്യത്തിലുണ്ടായ വര്‍ധന 155 ശതമാനമാണ്. 88.21 കോടിയില്‍ നിന്ന് 224.87 കോടിയായാണ് പാര്‍ട്ടിയുടെ സമ്പാദ്യം വളര്‍ന്നത്.
രാഷ്ട്രീയപാര്‍ട്ടികള്‍ ആദായനികുതിവകുപ്പിനും തിരഞ്ഞെടുപ്പ് കമ്മീഷനും നല്കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാര്‍ട്ടികളുടെ സമ്പാദ്യവും ബാധ്യതയും പഠനവിധേയമാക്കി. കടബാധ്യതകളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് തെലങ്കാന രാഷ്ട്ര സമിതിയും(ടിആര്‍എസ്) തെലുങ്ക് ദേശം പാര്‍ട്ടി(ടിഡിപി)യുമാണ് .
ബാങ്ക് ലോണുകളും ഓവര്‍ഡ്രാഫ്റ്റ് ഇടപാടുകളുമാണ് ഇരുപാര്‍ട്ടികളെയും ബാധ്യതയിലാക്കിയിരിക്കുന്നത്. 2011-12ല്‍ കടബാധ്യതകളേയില്ലായിരുന്ന ടിആര്‍എസിന് 2015-16 ആയപ്പോഴേക്ക് 15.97 കോടി രൂപയുടെ ബാധ്യത വന്നു. ടിഡിപിക്ക് 2015-16ലുള്ള കടബാധ്യത 8.186 കോടി രൂപയായിരുന്നു.
Content highlights: Akhilesh Yadav led samajwadi party is th erichest regional party, With Rs.636 crore Samajwadi party richest regional party
s.635 in 2015-16, topping the list of 22 regional parties