ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു. മുന്‍ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ മകനാണ് നീരജ് ശേഖര്‍. ഇയാളുടെ രാജി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അംഗീകരിച്ചു.
ബിജെപിയില്‍ ചേരുന്നതിന്റെ ഭാഗമായിട്ടാണ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചത്. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂറിനൊപ്പംമെത്തിയാണ് നീരജ് രാജിക്കത്ത് കൈമാറിയത്.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബല്ലിയ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ നീരജ് ശേഖറിനെ സമാജ് വാദി പാര്‍ട്ടി രാജ്യസഭയിലേക്ക് തിരഞ്ഞെടുത്ത് അയക്കുകയായിരുന്നു.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2007-ല്‍ ബല്ലിയയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് അദ്ദേഹം ആദ്യം ലോക്‌സഭയിലെത്തി. 2009-ല്‍ സീറ്റ് നിലനിര്‍ത്തിയെങ്കിലും 2014-ല്‍ പരാജയപ്പെട്ടു.
Content Highlights: Samajwadi Party leader Neeraj Shekhar who has resigned as Rajya Sabha member
Share this Article
Related Topics