മെയിന്‍പുരി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവായ പഞ്ചായത്ത് അംഗത്തെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എതിര്‍സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. ജില്ലാ പഞ്ചായത്ത് അംഗം രവീന്ദ്രകുമാറാാണ് മരിച്ചത്. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുത്തിയ സ്ഥാനാര്‍ഥി ശിവ കുമാരിയുടെ ഭര്‍ത്താവ് ഗംഗ പ്രസാദാണ് രവീന്ദ്ര കുമാറിനുനേരെ നിറയൊഴിച്ചത്.
സ്ഥലം എം.എല്‍.എ രാജ് കുമാറിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം ഗംഗ പ്രസാദിന്റെ വീടിന് തീവച്ചു. തീയണയ്ക്കാന്‍ എത്തിയ അഗ്നിശമന സേനയുടെ വാഹനവും അഗ്നിക്കിരയാക്കി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്ന് എ.എസ്.പി സ്വാമിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമം തടയാന്‍ കൂടുതല്‍ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Share this Article
Related Topics