ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി.
എനിക്കെതിരായ ഡല്‍ഹി ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം ഞാന്‍ രാജിവയ്ക്കുന്നു. രാഹുല്‍ ഗാന്ധിക്ക് നല്കിയ കത്തില്‍ സജ്ജന്‍ കുമാര്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് സജ്ജന്‍കുമാറിന് എതിരായ ഹൈക്കോടതി വിധി വന്നത്. സിഖ് വിരുദ്ധ കലാപത്തില്‍ സജ്ജന്‍കുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ജീവപര്യന്തം ശിക്ഷ വിധിക്കുകയാണ് കോടതി ചെയ്തത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിനെതിരായ ആക്ഷേപങ്ങള്‍ ബിജെപി ശക്തമാക്കിയിരുന്നു. പലയിടങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദ്ദമാണ് സജ്ജന്‍കുമാറിന്റെ രാജിക്ക് പിന്നിലെന്നാണ് സൂചന.
content highlights: Sajjan Kumar resigns from Congress primary membership, Anti Sikh Riots, Sajjan Kumar, Congress