ആചാരസംരക്ഷണത്തിന് അനുകൂലമായ വിധിയുണ്ടാകും; സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കുന്നുവെന്ന് പ്രയാര്‍


1 min read
Read later
Print
Share

ഭക്തരുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായി ദേവസ്വംബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ പ്രതിഷേധമുണ്ടായാല്‍ ബോര്‍ഡ് നിലപാടില്‍ മാറ്റംവരുത്തിയേക്കുമെന്നാണ് കരുതുന്നത്- പ്രയാര്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍നിന്ന് ശബരിമലയിലെ ആചാരസംരക്ഷണത്തിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ബുധനാഴ്ച നടന്ന വാദങ്ങളില്‍ തികഞ്ഞ പ്രതീക്ഷയുണ്ടെന്നും തനിക്കുവേണ്ടി വാദിച്ച മനു അഭിഷേക് സിങ് വി കാര്യങ്ങളെല്ലാം ശരിയായ വിധത്തില്‍ കോടതിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അഭിപ്രായത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് സിങ്വി വാദം നടത്തിയത്. പക്ഷേ, പലതവണ അഭിപ്രായം തിരുത്തിയ ദേവസ്വംബോര്‍ഡിന്റെ അഭിഭാഷകന്‍ അവരുടെ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഇനി ഭക്തരുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായി ദേവസ്വംബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ പ്രതിഷേധമുണ്ടായാല്‍ ബോര്‍ഡ് നിലപാടില്‍ മാറ്റംവരുത്തിയേക്കുമെന്നാണ് കരുതുന്നത്- പ്രയാര്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ അഭിപ്രായം ദേവസ്വംബോര്‍ഡും സുപ്രീംകോടതിയില്‍ ആവര്‍ത്തിച്ചു. ശബരിമലയെ തകര്‍ക്കുക എന്നതാണ് ദേവസ്വംബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യം. ഇത്തവണ വരുമാനം കുറഞ്ഞത് അതിന് തെളിവാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. നേരത്തെ 51 പേരുടെ പേരുപറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നകാര്യം വാദം എഴുതിനല്‍കുമ്പോള്‍ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: sabarimala women entry review petition hearing in supreme court, prayar gopalakrishnan response

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മംഗളൂരുവിലേക്ക് പ്രവേശിക്കരുത്; സിദ്ധരാമയ്യയ്ക്ക് പോലീസിന്റെ നോട്ടീസ്

Dec 21, 2019


mathrubhumi

1 min

മണപ്പുറം ഫിനാന്‍സില്‍ വന്‍ കവര്‍ച്ച

Sep 24, 2015


mathrubhumi

1 min

45 ദിവസം, ഒരുകോടി രൂപ; ഒടുവില്‍ നരഭോജി കടുവയെ വെടിവെച്ചുകൊന്നു

Oct 21, 2016