പുഷ്‌കര്‍:അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്ന് ഹിന്ദുക്കള്‍ പുറത്തായതില്‍ ആര്‍എസ്എസ് ആശങ്ക പ്രകടിപ്പിച്ചു. പുറത്തായവരില്‍ നിരവധി യഥാര്‍ഥ പൗരന്‍മാരുണ്ടെന്നും ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നുമാണ് ആര്‍എസ്എസിന്റെ ആശങ്ക.
ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, ജനറല്‍ സെക്രട്ടറി രാം മാധവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ആര്‍എസ്എസ് ഇക്കാര്യത്തിലുള്ള ആശങ്ക രേഖപ്പെടുത്തിയത്.
പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായവരില്‍ നിരവധി യാഥാര്‍ത്ഥ പൗരന്‍മാരുണ്ട്. പ്രത്യേകിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അസമിലേക്ക് കുടിയേറി പാര്‍ത്തവരടക്കമുണ്ട്. പുറത്താക്കിയവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നും യോഗത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു.
പട്ടികയെ വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അപ്പീലുകള്‍ക്ക് ട്രിബ്യൂണലുകള്‍ പ്രതികൂലമായി വിധിന്യായങ്ങള്‍ പുറപ്പെടുവിപ്പിക്കുകയാണെങ്കില്‍ യാഥാര്‍ത്ഥ പൗരന്‍മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്നും ബിജെപി വ്യക്തമാക്കി.
Content Highlights: RSS Meet Raises Concerns over Hindus Being Left out of NRC
Share this Article