ന്യൂഡല്‍ഹി: ആര്‍എസ്എസ് രജിസ്റ്റേര്‍ഡ് സംഘടനയല്ല എന്ന വാദവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് രംഗത്ത്. സംഘടന വര്‍ഷാവര്‍ഷം വലിയ തുകയാണ് ഗുരുപൂര്‍ണിമ പരിപാടി സംഘടിപ്പിച്ച് സമാഹരിക്കുന്നതെന്നും ഇതിന്റെ കണക്കുകള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് ദിഗ്വിജയ്‌സിങ്ങിന്റെ പരാമര്‍ശമുണ്ടായത്.
പലതവണ നിങ്ങള്‍ ആര്‍എസ്എസിനെ നിരോധിക്കുന്നതിനെ കുറിച്ച് ചോദിക്കുന്നു. നിങ്ങള്‍ക്കറിയാമോ ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടനയല്ല. അവര്‍ ഗുരുദക്ഷിണ പരിപാടി വഴി വലിയൊരു തുകയാണ് സമാഹരിക്കുന്നത്. ഇത് ഒരു കണക്കിലും വരുന്നില്ല. ഏത്രത്തോളം പണമാണ് ഇങ്ങനെ ലഭിക്കുന്നതെന്നും ഇത് എന്നെങ്കിലും കണക്കാക്കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സംഘടനയാണ് ആര്‍എസ്എസ് എന്നതുകൊണ്ട് അവര്‍ ഒരു നിയമത്തിനും കീഴില്‍ വരുന്നില്ല. എങ്ങോട്ടാണ് ഈ പണമത്രയും പോകുന്നത്. ഇക്കാര്യം ആര്‍എസ്എസ് വെളിപ്പെടുത്തണം -ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു. ഗുജറാത്തില്‍ ദളിതരെ ഗോ രക്ഷാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ദിഗ് വിജയ് സിങ് ആര്‍എസ്എസിനെ കടന്നാക്രമിച്ചത്.
Share this Article
Related Topics