ന്യൂഡല്‍ഹി: ബിജെപിയെയും ആര്‍എസ്എസിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആര്‍എസ്എസും ബിജെപിയും രാജ്യത്ത് നടപ്പാക്കുന്ന ഫാസിസ്റ്റ് ആശയങ്ങളാണ് ദളിത് വിഭാഗക്കാര്‍ മുഖ്യധാരയിലേക്ക് വരുന്നത് തടയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കര്‍ണാടകയിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ യെദ്യൂരപ്പ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിപ്പോയി ദളിത് വിഭാഗക്കാരുടെ വീട്ടിലിരുന്ന് കഴിക്കുന്നതിന്റെയും, ഭരണഘടന മാറ്റുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ പറയുന്നതിന്റെയും ദൃശ്യങ്ങളും രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്തു.
ഇതിന് പുറമെ, മധ്യപ്രദേശില്‍ പോലീസ് സേനയില്‍ ചേരാനെത്തിയ ദളിത് യുവാക്കളുടെ നെഞ്ചില്‍ എസ്സി/എസ്ടി എന്ന് ആലേഖനം ചെയ്തിരിക്കുന്നതിന്റെ വീഡിയോ അടക്കമുള്ളവയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
മോദിയുടെ നവഭാരതത്തില്‍ ദളിത് വിഭാഗക്കാര്‍ക്ക് നേരെ എന്തുകൊണ്ടാണ് നിരന്തര ആക്രമണങ്ങളുണ്ടാകുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഇക്കാര്യത്തില്‍ മോദി പാലിക്കുന്ന നിശബ്ദത ആര്‍എസ്എസിന്റെയും ബിജെപിയുടെയും നയമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Share this Article
Related Topics