ലക്‌നൗ: ഉത്തര്‍പ്രദേശിലെ കൈരാന, നൂപുര്‍ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ രാഷ്ട്രീയ ലോക് ദളും( ആര്‍എല്‍ഡി) സമാജ്‌വാദി പാര്‍ട്ടിയുടെ കൈക്കോര്‍ക്കുന്നു.
ആര്‍എല്‍ഡി വൈസ് പ്രസിഡന്റ് ജയന്ത് ചൗധരിയും സമാജ്‌വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍ വെള്ളിയാഴ്ച ലക്‌നൗവില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. മേയ് 28നാണ് കൈരാന ലോക്‌സഭാ മണ്ഡലത്തിലേക്കും നൂപുര്‍ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ആര്‍എല്‍ഡി വക്താവ് അനില്‍ ദുബെ അറിയിച്ചു. ഗോരഖ്പൂരിലും പല്‍പൂരിലും നേടിയ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share this Article
Related Topics