ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ ബിജെപി അധ്യക്ഷന്‍ മൂന്നംഗ സമിതി രൂപീകരിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കേന്ദ്രീകരിക്കാനായി അമിത് ഷാ അരുണാചല്‍ പ്രദേശ് സന്ദര്‍ശനവും മാറ്റിവെച്ചു. ജൂലൈ 15-16 ന് നടക്കാനിരിക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗവും മാറ്റിവെയ്ക്കുമെന്നാണ് സൂചന.
ജൂലൈ 17-നാണ് രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 14 മുതല്‍ 28 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ 20-ന് ന്യൂഡല്‍ഹിയില്‍ വെച്ച് വോട്ടെണ്ണല്‍ നടക്കും.
Share this Article
Related Topics